സി പി ഐ എം നേതാവ് കോവിഡ് ബാധിച്ച് മരിച്ചു


നാദാപുരം: കോവിഡ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ‌ ചികിത്സയിലായിരുന്ന വളയം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കുറുവന്തേരി യുപി സ്കൂൾ റിട്ട.അധ്യാപകനുമായ സിപിഎം നേതാവ് കെ.വി.കണ്ണൻ (60) മരിച്ചു. സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം നടത്തി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വളയം സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കെഎസ്കെടിയു ഏരിയാ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: രാധ (റിട്ട. പ്രധാനാധ്യാപിക, താനക്കോട്ടൂർ‌ യുപി സ്കൂൾ). മക്കൾ: ഡോ.അഖില, അരുൺ(മലബാർ കാൻസർ സെന്റർ, തലശ്ശേരി), ഡോ.അമ്പിളി. മരുമക്കൾ: കെ.സി.പ്രജിലേഷ് (വാണിമേൽ), നവിത (എലാങ്കോട്), നിധിൻ (പാലത്തായി). സഹോദരങ്ങൾ: കുമാരൻ, ജാനു, ബാലൻ, നാണു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക