സാരഥികൾക്ക് സ്വീകരണമൊരുക്കി യൂഡിഎഫ്


കൊയിലാണ്ടി: വിയ്യൂരിൽ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കും, ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർക്കും സ്വീകരണം നൽകി.സ്വീകരണയോഗം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

വിവിധ പരീക്ഷകളിൽ ഉന്നത വിജയംകരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും, നീറ്റ് പരീക്ഷയില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ക്കും, പുതുതായി സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍ക്കും പരിപാടിയിൽ വെച്ച് ഉപഹാരങ്ങള്‍ നല്‍കി.

യോഗത്തിൽ നടേരി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. യു.രാജീവന്‍ മാസ്റ്റർ വി.വി.സുധാകരന്‍, വി.പി.ഭാസ്‌കരന്‍, പി.കെ.അരവിന്ദന്‍, എം.സതീഷ് കുമാര്‍, പി.ടി.ഉമേന്ദ്രന്‍, പി.രത്‌നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, വി.ടി.സുരേന്ദ്രന്‍, അരീക്കല്‍ ഷീബ എന്നിവര്‍ സംസാരിച്ചു.