സാന്ത്വനസ്പർശം അദാലത്ത് നാളെ കൊയിലാണ്ടിയിൽ


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിൽ നടക്കുന സാന്ത്വന സ്പർശം അദാലത്ത് നാളെ കൊയിലാണ്ടിയിൽ നടക്കും. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിലാണ് പരാതി പരിഹാര അദാലത്തുകൾ നടക്കുന്നത്. ജില്ലയിൽ ഇതിനകം 2800-ലേറെ അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.

മന്ത്രിമാരായ കെ.ടി.ജലീൽ, ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. ഫെബ്രുവരി രണ്ടിന് വടകര ടൗൺഹാളിലും നാലിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിലുമാണ് ജില്ലയിലെ മറ്റ് അദാലത്തുകൾ നടക്കുന്നത്.