സമര സഖാക്കൾക്ക് യാത്രയയപ്പ് നൽകി കർഷകസംഘം


കൊയിലാണ്ടി: ദൽഹിയിൽ ഒരു മാസത്തിലേറെയായി നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കർഷകസംഘം നേതാക്കൾ യാത്ര തിരിച്ചു.

കർഷക സംഘം കൊയിലാണ്ടി ഏരിയയിൽ നിന്നു പോകുന്ന സമര സഖാക്കളായ ഇ.അനിൽകുമാർ, പി.കെ.പ്രസാദ്, എം.കൃഷ്ണൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

യാത്രയയപ്പ് സമ്മേളനം കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഏ.എം.സുഗതൻ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു സഖാക്കളെ ഷാൾ അണിയിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പി.കെ.ഭരതൻ, പി.സി.സതീഷ് ചന്ദൻ, വി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. യൂ.സന്തോഷ് കുമാർ സ്വാഗതവും ശാന്ത കളമുള്ളകണ്ടി നന്ദിയും പറഞ്ഞു.