ശക്തമായ ഇടിമിന്നലില്‍ ഏഴ് വീടുകള്‍ക്ക് നാശം


വടകര: ഒഞ്ചിയം നാദാപുരം മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഏഴ് വീടുകള്‍ക്ക് നാശ നഷ്ടം. ഒഞ്ചിയത്ത് മാത്രം ആറ് വീടുകള്‍ക്ക് നാശമുണ്ടായി. മഠത്തില്‍കുന്നുമ്മല്‍ ബാബു, രേവതി, നാരായണി, ബാലന്‍, അജിത്ത്, പുളിഞ്ഞോളി രാജഗോപാലന്‍ തുടങ്ങിയവരുടെ വീടുകളിലാണ് നഷ്ടങ്ങളുണ്ടായത്.

നാദാപുരം മുടവന്തേരിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നിടിയപറമ്പത്ത് ലീലയുടെ വീടാണ് തകര്‍ന്നത്. വീട്ടിലെ മിക്‌സി, ഗ്രൈന്‍ഡര്‍, ടെലിവിഷന്‍ തുടങ്ങിയവ പൂര്‍ണമായും ഉപയോഗ്യശൂന്യമായി. വീടിന്റെ ചുമരുകള്‍ക്ക് കനത്ത കേട്പാട് സംഭവിച്ചു. വൈദ്യുതമീറ്ററും സര്‍വീസ് ലൈനും പൂര്‍ണമായും കത്തിനശിച്ചു. വൈദ്യുതമീറ്റര്‍ സ്ഥാപിച്ച ചുമരിന് വിള്ളലുണ്ട്. വയറിങ് പൈപ്പ് പൂര്‍ണമായും കത്തി.

കെ.എസ്.ഇ.ബി., വില്ലേജ്, പഞ്ചായത്ത് എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തിയിട്ടുണ്ട്.