വ്യാപാരികളുടെ നികുതി വെട്ടിക്കുറയ്ക്കണം ഏകോപന സമിതി


കൊയിലാണ്ടി: ലോക്ക് ഡൗൺ കഴിഞ്ഞ് കടകൾ തുറന്നു മാസങ്ങൾ കഴിഞ്ഞിട്ടും വ്യാപാരികൾ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ വ്യാപാരികൾക്ക് എല്ലാവിധ നികുതി ഇളവുകളും അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ്സ യോഗം ഉൽഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ.സുകുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.പി.ഇസ്മായിൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം കെ.എം.രാജീവൻ, ജലീൽ മൂസ്സ, ഷീബ ശിവാന്ദൻ, ഉഷ മനോജ്‌, റാണാപ്രതാബ്, വി.വി.മോഹനൻ, എം.ഫൈസൽ, റഹീസ് മലയിൽ, അക്ബർ, രവീന്ദ്രൻ.ബി.എം, ഉണ്ണികൃഷ്ണൻ.പി.സി, ഗോപിനാഥൻ.ടി എന്നിവർ. സംസാരിച്ചു.