വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 30 വരെ അവസരം


കൊയിലാണ്ടി: നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 30 വരെ കൂടി അവസരം. ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ് ലഭിക്കും. തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവര്‍ക്കും, ഫോട്ടോ പുതിയത് ചേർക്കുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ആവശ്യമുള്ളവ

1. വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ

3. ആധാർ കാർഡ്

4. ഫോൺ നമ്പർ

5. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും,അല്ലെങ്കിൽ അയൽക്കാരുടെ )

6. ഫോട്ടോ

ജനുവരി 30 വരെ അപേക്ഷിക്കുന്നവരുടെ പേരാണ് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുക. 2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍പട്ടികയില്‍ നിര്‍ബന്ധമായും പേര് ചേര്‍ക്കുക. നിയമസഭാ ഇലക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക