വിവാഹത്തിന് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം; 200 പേര്‍ വരെയാകാം


തിരുവനന്തപുരം: വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം. ഇനി മുതല്‍ വിവാഹത്തിന് 200 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കി.

പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകളില്‍ ഹാളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകള്‍ നടക്കുന്നത് പുറത്ത് തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. കോവിഡ് പശ്ചാത്തലത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കാണ് അയവ് വരുത്തിയത്.

ആദ്യ ഘട്ടത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 25പേര്‍ക്കായിരുന്നു വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. പിന്നീടിത് 50 പേരായി ഉയര്‍ത്തി.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക