വില്ലനായി മഴ; മുചുകുന്ന് അന്‍പതേക്കറോളം നെല്‍ക്കൃഷി നശിച്ചു


മൂടാടി : മുചുകുന്ന് കോട്ടയകത്ത് താഴ പാടശേഖരം വെള്ളത്തില്‍. കാലംതെറ്റിപ്പെയ്ത മഴയെ തുടര്‍ന്നാണ് പാടശേഖരത്തില്‍ വെള്ളം കയറിയത്. കൊയ്ത്തിന് പാകമായ അന്‍പതേക്കറോളം നെല്‍ക്കൃഷിയാണ് ഇതോടെ വെള്ളത്തിനടിയിലായത്.

രണ്ടുവര്‍ഷമായി കൃഷിഭവന്റെ സഹായത്തോടെ കൊയ്ത്ത് യന്ത്രം കൊണ്ടുവന്നാണ് ഇവിടെ കൊയ്ത്ത് നടത്താണ്. പാടത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യന്ത്രമുപയോഗിച്ച് കൊയ്ത്ത് നടത്താന്‍ സാധിക്കില്ല. കൊയ്ത്തിന് പാകമായ നെല്ല് മുളയ്ക്കുന്ന സ്ഥിതിയാണ്.

തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്താനാണ് ആലോചിക്കുന്നത്. മഴ തുടരുന്നതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് കര്‍ഷകര്‍. കനത്ത മഴയെ തുടര്‍ന്ന് വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക