പുറക്കാട് വാഹനാപകടം, മുചുകുന്ന് സ്വദേശിയായ വിമുക്ത ഭടൻ മരണപ്പെട്ടു


കൊയിലാണ്ടി: പുറക്കാട് ഉണ്ടായ വാഹനാപകടത്തിൽ വിമുക്ത ഭടൻ മരിച്ചു. മുചുകുന്ന് കോട്ടയകത്ത് മീത്തൽ സജീഷ് കുമാർ ആണ് മരിച്ചത്. 35 വയസ്സാണ് സജീഷിന്.

ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പുറക്കാട് – മുചുകുന്ന് റോഡിലെ കുറിഞ്ഞിമുക്കിൽ വെച്ച് സജീഷും സുഹൃത്തും സഞ്ചരിച്ച ബുള്ളറ്റ് അപകടത്തിൽപ്പെട്ടു. ഇരുവരേയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റയാൾ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.

സജീഷിന്റെ ഭാര്യ: പ്രിയജ, മക്കൾ: ആരാധ്യ, അഥർവ്, അച്ഛൻ: കുഞ്ഞിരാമൻ നായർ, അമ്മ: ലീല, സഹോദരങ്ങൾ: രതീഷ്, രൂപേഷ് (രണ്ടു പേരും മാതൃഭൂമി ജീവനക്കാർ)