മേപ്പയ്യൂർ കുറ്റിയുള്ളതിൽ മീത്തൽ റോഡ് നാടിന് സമർപ്പിച്ചു


മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് കൊഴുക്കല്ലൂരിലെ കുറ്റിയുള്ളതിൽ മീത്തൽ കായലാട്ട് കുന്ന് റോഡ് ഉൽഘാടനം ചെയ്തു. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജനാണ് റോഡ് ഉദ്ഘാടനം നിർവഹിച്ചത്.

കായലാട്ട് ഭാഗത്ത് നിന്ന് നരക്കോട്ട് – കൊയിലാണ്ടി ഭാഗത്തേക്ക് എത്താൻ എളുപ്പവഴിയാണ് ഈ റോഡ്. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻന്റിംങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വാർഡ്‌ വികസന സമതി കൺവീനർ കെ.എം.ബാലൻ, അശ്വൻ ലാൽ, സജ്ഞയ് കൊഴുക്കല്ലൂർ, ടി.എൻ.അമ്മത്, സി.കെ.ജലീൽ, കെ.ടി.രമ, വി.പി.പ്രവീൺ, ലബീബ് അഷറഫ് എന്നിവർ സംസാരിച്ചു.