മീറോഡ് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്ടറുടെ ഉത്തരവ്


മേപ്പയ്യൂർ: കീഴരിയൂർ മീറോഡ് മലയിൽ നടക്കുന്ന ചെങ്കൽ ഖനനം നിർത്തിവെക്കാൻ ജില്ലകളക്ടർ എസ്.സാംബശിവ റാവു കൊയിലാണ്ടി തഹസിൽദാർ സി.പി.മണിക്ക് നിർദേശം നൽകി.

മീറോഡ് മലയിൽ പാരിസ്ഥിതിക ആഘാത പoനം നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കളക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശവാസികൾ ഖനനത്തിന്റെ ആശങ്കകളും, അനുമതിയില്ലാത്ത സ്ഥലത്ത് ഖനനം നടത്തുന്നുവെന്ന പരാതിയും കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

മേപ്പയൂർ, കീഴരിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മീറോഡ് മലയിൽ സർവ്വകക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചെങ്കൽ ഖനനത്തിനെതിരെ സമരത്തിലാണ്.