മഹാകാവ്യം


 

സോമൻ കടലൂർ
‘കുടിയിറക്ക’ത്തിലെ പ്രതീകം
കണ്ണ് നനയിച്ചിട്ടുണ്ട്
‘കുടിയൊഴിക്ക’ലിലെ പ്രമേയം
കരളലിയിച്ചിട്ടുണ്ട്
‘വാഴക്കുല’യിലെ വാങ്മയം
ഉള്ളുരുക്കിയിട്ടുണ്ട്

കുഴിവെട്ടി മൂടാനാവാത്ത വേദനകൾ
ഇനിയും കവിതകൾ
കണ്ടെടുക്കുമായിരിക്കും

എന്നാൽ
ചതിക്കപ്പെട്ട്
കുടിയിറക്കപ്പെട്ട്
ചിതറിപ്പോകുന്ന മനുഷ്യനോളം
മുറിവേൽപ്പിക്കുന്ന
എത് കാവ്യമുണ്ട്, ഭൂമിയിൽ!


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക