മലബാർ ദേവസ്വം ബോർഡ്; എം.ആർ.മുരളി ചുമതലയേറ്റു


കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി എം.ആർ.മുരളി ചുമതലയേറ്റു. ഇന്ന് രാവിലെ 9.30 മണിക്ക് കോഴിക്കോട് അഴകൊടി ദേവീക്ഷേത്രം ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.എം പാലക്കാട് ജില്ല കമ്മറ്റി അംഗമാണ് എം.ആർ.മുരളി. രണ്ട് തവണ ഷോർണൂർ നഗരസഭ ചെയർമാൻ ആയിട്ടുണ്ട്. കുളപ്പുള്ളി മരോട്ടിക്കൽ രാഘവന്റെയും, മീനാക്ഷിയുടെയും മകനാണ്. പ്രീത ( ബിഎസ്എൻഎൽ ഒറ്റപ്പാലം ഡിവിഷൻ എൻജിനീയർ ) ഭാര്യയാണ്. മകൾ ആർദ്ര മുരളി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക