മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടുത്തം


വര്‍ക്കല: മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ ട്രെയിനില്‍ തീപിടുത്തം. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിയ്ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. ഈ സമയം, അടുത്ത ബോഗികളിലെ യാത്രക്കാരെ ഇവര്‍തന്നെ പുറത്തിറക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട് നാട്ടുകാരാണ് തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ ആദ്യം തുടങ്ങിയത്. രാവിലെ 7.45 ഓടുകൂടി യാണ് വര്‍ക്കലയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം.

പുക ഉയരുന്നത് കണ്ട് സുരക്ഷാ ജീവനക്കാര്‍ അടക്കം എത്തുകയും പ്രാഥമിക അഗ്‌നിശമന സാമഗ്രികള്‍ ഉപയോഗിച്ച് തീ അണയ്ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാഴ്‌സല്‍ ബോഗിക്ക് അടുത്ത് യാത്രക്കാരുടെ ബോഗിയാണുള്ളത്. എന്നാല്‍, പുകശ്വസിച്ചോ മറ്റ് പ്രശ്‌നങ്ങള്‍ കാരണമോ ആര്‍ക്കും പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് പ്രാഥമിക സൂചനകള്‍.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക