മലപ്പുറം കീഴാറ്റുരില്‍ ഇരുപത്തൊമ്പതുകാരനെ കുത്തികൊന്നു


മലപ്പുറം: കീഴാറ്റൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇരുപത്തൊമ്പത് വയസ്സുള്ള ഓവുംപുറത്ത് ആര്യാടന്‍ സമീര്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ സമീറിനെ ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ സമീറിന്റെ ബന്ധു ഹംസക്കും പരുക്കേറ്റിട്ടുണ്ട്.

മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് യുഡിഎഫിന്റെ ആരോപണം. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം – യുഡിഎഫ് സംഘര്‍ഷം ഉണ്ടായിരുന്നു. സംഭവത്തില്‍ നിസാം, അബ്ദുള്‍ മജീദ്, മൊയിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക