മനോജിനെ വെട്ടിയത് ബൈക്കിലെത്തിയ സംഘം, രാഷ്ട്രീയ പകപോക്കലെന്ന് സൂചന


സ്വന്തം ലേഖകൻ

പേരാമ്പ്ര: ആവള പെരിഞ്ചേരിക്കടവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പെരിഞ്ചേരി താഴ പി.ടി. മനോജി(46)നാണ് വെട്ടി പരിക്കേൽപ്പിച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായെന്ന് വിവരം. പ്രദേശത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യപനത്തോടനുബന്ധിച്ച് എല്‍.ഡി.എഫ് – യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും വീടുകള്‍ക്ക് നേരെ ആക്രമണവും നടന്നിരുന്നു. ഇവിടുത്തെ കോൺഗ്രസിലെ പ്രധാന നേതാക്കളിലൊരാളാണ് മനോജ്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. വീടിന് സമീപം നില്‍ക്കുകയായിരുന്ന മനോജിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. നാലോളം ബൈക്കുകളിലായി എത്തിയ സംഘമാണ് വെട്ടിയതെന്ന് ദൃസാക്ഷികൾ
പറഞ്ഞു. തലയുടെ പിന്‍വശത്ത് ചെവിയോട് ചേര്‍ന്ന് വെട്ടേറ്റ മനോജിനെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും എത്തിച്ചു. പരുക്ക് ഗുരുതരമാണെന്ന് മനോജിന്റെ സഹപ്രവർത്തകർ പറഞ്ഞു.

വെട്ടേറ്റ മനോജ്

വെട്ടേറ്റ മനോജ്

സംഭവത്തിൽ പ്രതിഷേധിച്ച് ചെറുവണ്ണൂർ പഞ്ചായത്തിൽ തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.