മത്സ്യതൊഴിലാളികൾക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: ജില്ലയിൽ കോവിഡ്-19 ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് തൊഴിൽനഷ്ടം സംഭവിച്ചതും ഇതുവരെ സർക്കാർ പ്രഖ്യാപിച്ച സഹായധനം ലഭിച്ചിട്ടില്ലാത്തതുമായ കടൽ, ഉൾനാടൻ, മത്സ്യ അനുബന്ധതൊഴിലാളികൾക്ക്‌ സഹായധനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി എട്ടിനകം സമർപ്പിക്കണം.

നിർദിഷ്ടമാതൃകയിലുള്ള അപേക്ഷ, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുസഹിതം കൊയിലാണ്ടി, വടകര, ബേപ്പൂർ, വെള്ളയിൽ എന്നീ മത്സ്യഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വെസ്റ്റ്ഹിൽ എന്ന വിലാസത്തിലോ അയക്കണം.