മത,രാഷ്ട്രീയ നേതൃത്വങ്ങൾ ഉണർന്നു പ്രവർത്തിക്കുക; കെ.എൻ.എം


കൊയിലാണ്ടി: സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന അസത്യങ്ങളും അർധസത്യങ്ങളും വഴി ജനങ്ങൾക്കിടയിൽ വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കപ്പെടുകയാണെന്നും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയ, മത നേതൃത്വങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നും കെ. എൻ.എം കോഴിക്കോട് നോർത്ത് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള ശ്രമം അത്യന്തം അപകടകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.മൊയ്തു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ.എം.സകരിയ്യ, വി.അബ്ദുറഹ്മാൻ, അലി കിനാലൂർ, ടി.വി.അബ്ദുൽ ഖാദർ, കീപ്പോടി മൊയ്തീൻ, കെ.കെ.കുഞ്ഞബ്ദുല്ല, എൻ.കുഞ്ഞബ്ദുല്ല മാസ്റ്റർ, സഈദ് തളിയിൽ, അബ്ബാസ് മാസ്റ്റർപൂനൂർ, എ.കെ നസീർ മദനി, അസ്ലം കീഴൂർ, കെ.വി.ഹംസ, എ.പി.അസീസ് മാസ്റ്റർ, ഫസലുറഹ്മാൻ കൊല്ലം, സൂപ്പി എഞ്ചിനീയർ, ഫൈസൽ.പി.കെ, എം.സി.അബ്ദു റഹ്മാൻ, എം.പി.ആമദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.