ഭർത്താവ് മരിച്ചതറിഞ്ഞ് ഭാര്യയും കുഴഞ്ഞ് വീണ് മരിച്ചു


കൊയിലാണ്ടി: ഭർത്താവ് മരിച്ച വിവരമറിഞ്ഞ് ഭാര്യയും കുഴഞ്ഞ് വീണ് മരിച്ചത് നാടിനെയാക്കെ ദുഖത്തിലാഴ്ത്തി. കാശ്മികണ്ടി പ്രഭാകരൻ (69) ആണ് ഇന്നലെ രാത്രി മരിച്ചത്. വിവരമറിഞ്ഞ് ഭാര്യ വിമല (62) കുഴഞ്ഞ് വീഴുകയും ആശുപത്രിയിലെക്ക് കൊണ്ട് പോകവെ മരണപ്പെടുയുകയായിരുന്നു. പ്രവീൺ കുമാർ (മിൽമ), പ്രജീഷ് കുമാർ (കുവൈറ്റ്) എന്നിവർ മക്കളാണ്. ധനുഷ (എസ്.ബി.ഐ കോഴിക്കോട്) മരുമകളാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക