ഭക്ഷ്യ കിറ്റിനുപകരം കുട്ടികള്‍ക്ക് സ്മാര്‍ട്ട് കൂപ്പണ്‍; സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം ഭക്ഷ്യ കൂപ്പണ്‍ ഏര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം 500 രൂപവരെയുള്ള ഭക്ഷ്യ കൂപ്പണ്‍ നല്‍കും.
ഈ കൂപ്പണ്‍ ഉപയോഗിച്ച് അടുത്തുള്ള സപ്ലൈക്കോ വില്‍പന കേന്ദ്രത്തില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാം. പ്രീപ്രൈമറി മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ലഭിക്കും. പ്രൈമറിവരെയുള്ള കുട്ടികള്‍ക്ക് 300 രൂപയുടെ കൂപ്പണും അപ്പര്‍ പ്രൈമറിക്കാര്‍ക്ക് 500 രൂപയുടെ കൂപ്പണുമാണ് നല്‍കുക.
രക്ഷിതാക്കള്‍ റേഷന്‍ കാര്‍ഡുമായി സ്‌കൂളിലെത്തണം. കൂപ്പണില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍കൂടി രേഖപ്പെടുത്തിയാണ് നല്‍കുക. വിതരണ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. 27 ലക്ഷം കുട്ടികള്‍ക്ക് കൂപ്പണ്‍ വഴി ഭക്ഷ്യധാന്യം ലഭിക്കും.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക