ഫാത്തിമയ്ക്കും രാധയ്ക്കും സ്‌നേഹതണലൊരുക്കി പയ്യോളി ജനമൈത്രി പോലീസ്


പയ്യോളി : പയ്യോളി ജനമൈത്രി പോലീസും തുറയൂരിലെ സുമനസ്സുകളും ചേര്‍ന്ന് ഫാത്തിമ, രാധ എന്നിവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നു. കിഴക്കാനത്ത് മുകളില്‍ ലക്ഷംവീട് കോളനിയില്‍ ഇടിഞ്ഞ് വീഴറായ വീട്ടിലാണ് ഫാത്തിമയും രാധയും താമസിക്കുന്നത്.

പുതിയ വീടുകളുടെ കുറ്റിയിടല്‍ കര്‍മ്മം നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അശ്വകുമാര്‍, തേനാങ്കലില്‍ ഇസ്മയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പയ്യോളി ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദ്, തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്, വാര്‍ഡ് അംഗം രാമകൃഷ്ണന്‍, എം.പി. ഷിബു, കെ. രാജീവന്‍, അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ശിവപ്രിയക്കൊരു ഭവനം എന്ന പേരില്‍ തുറയൂറിലെ മറ്റൊരു കുടുംബത്തിന് പയ്യോളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക