പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ടിക്ക് ടോക്ക് താരം അറസ്റ്റില്‍


തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി വെള്ളിക്കുളങ്ങര സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന 19-കാരനാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് വിഘ്‌നേഷിനെതിരായ കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്യുന്നത്.

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്ന് തൃശൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.