കൊയിലാണ്ടിയിൽ പ്രതിഷേധ സായാഹ്നം


കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നഗരസഭാ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ സായാഹ്നം കൊയിലാണ്ടിയില്‍ കേരള കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു .

പരിപാടിയില്‍ പി.കെ. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ടി.വിജയന്‍. പി.എ.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.

മൂന്ന് കാര്‍ഷികനിയമവും പിന്‍വലിക്കണമെന്ന കര്‍ഷകസംഘടനകളുടെ ഒറ്റക്കെട്ടായ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. എന്നാല്‍ കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റുവാങ്ങിയത്.

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക