പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന്


പയ്യോളി: മികച്ച വിജയത്തോടെ പയ്യോളി നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു. ആകെയുള്ള 36 ഡിവിഷനുകളില്‍ 21 എണ്ണം യുഡിഎഫ് നേടി. 14 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒരു വാര്‍ഡില്‍ എന്‍ഡിഎയും വിജയിച്ചു.

ഒന്ന്, രണ്ട്, ആറ്, എട്ട്, ഒന്‍പത്, 10, 15,16,17,18,19,21,23,24,25,26,27,28,29,34,35 ഡിവിഷനുകളാണ് യുഡിഎഫ് വിജയിച്ചത്.

മൂന്ന്,നാല്,അഞ്ച്,ഏഴ്,11,12,13,14,20,22,30,31,32,33 ഡിവിഷനുകള്‍ എല്‍ഡിഎഫ് വിജയിച്ചു.

മുപ്പത്തി ആറാം ഡിവിഷനായ കൊളാവിപ്പാലം ബീച്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു.