പയ്യോളിയിൽ സ്നേഹവീടൊരുങ്ങുന്നു


പയ്യോളി: പയ്യോളിയിൽ സ്നേഹവീടന് തറക്കല്ലിട്ടു. സിപിഐഎം ജില്ല കമ്മറ്റി അംഗം ടി.ചന്തു മാസ്റ്ററാണ് സ്നേഹ വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. പാർട്ടിയുടെ പയ്യോളി നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമ്മിക്കുന്നത്.

നിർമ്മാണ കമ്മറ്റി ചെയർമാൻ സി.കെ.മുകുന്ദൻ അധ്യക്ഷത വഹിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ചെറുപ്പക്കാർ നിർമ്മാണ പ്രവൃത്തിയിൽ പങ്കുചേരാൻ എത്തിച്ചേർന്നിരുന്നു. മേലടി നോർത്ത് ബ്രാഞ്ചിലെ താമസക്കാരനായ മത്സ്യതൊഴിലാളി കാഞ്ഞിരമുള്ള പറമ്പിൽ സലാമിനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകുന്നത്.

സിപിഐഎം ലോക്കൽ സെക്രട്ടറി എൻ.സി.മുസ്തഫ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.സി.സചീന്ദ്രൻ, വി.രവീന്ദ്രൻ, വി.വി.അനിത, കെ.ധനഞ്ജയൻ, പി.സി.ഗിരീഷ് കുമാർ, കെ.വി.സന്ധ്യ, എ.വിഷ്ണുരാജ്, ഗംഗാധരൻ പട്ടേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.