പയ്യോളിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം


പയ്യോളി: പയ്യോളി ടൗണിലെ ഓട്ടോഡ്രൈവര്‍ക്ക് പാര്‍ക്കിങ് സ്റ്റാന്‍ഡില്‍വെച്ച് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. ഓട്ടോ തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി.) പയ്യോളി യൂണിറ്റ് സെക്രട്ടറി പെരുമാള്‍പുരം തെരുവിന്‍ താഴെ സോമനാണ് മര്‍ദനമേറ്റത്. 53 വയസ്സ് ആണ്.

പേരാമ്പ്ര റോഡിലെ പാര്‍ക്കിങ് സ്റ്റാന്‍ഡില്‍ വെച്ചാണ് സോമനെ ക്രൂരമായി ആക്രമിച്ചത്. കരിങ്കല്‍ ചീളുകള്‍ കൊണ്ടുള്ള അക്രമത്തില്‍ തലക്ക് സാരമായി പരിക്കേറ്റ സോമന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

മയ്യന്നൂര്‍ സ്വദേശിയായ ജുന്‍സിഫിനെതിരെ വധശ്രമം അടക്കമുള്ള ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചതായും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പയ്യോളി പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ടൗണില്‍ ഓട്ടോഡ്രൈവര്‍മാര്‍ പണിമുടക്കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക