പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറി. ക്ഷേത്രം മേൽശാന്തി സി.പി.സുഖലാലൻ ശാന്തിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രിയാണ് കൊടിയേറ്റം നടന്നത്.

25 ന് കാഴ്ചശീവേലി, 26ന് ചെറിയ വിളക്ക്, നാന്ദകം എഴുന്നള്ളിപ്പ്, 27ന് വലിയ വിളക്ക്, ഗുളികൻ്റെ ഗുരുതി തർപ്പണം, 28-ന് താലപ്പൊലി, പാൽ എഴുന്നള്ളിപ്പ്, ആറാട്ട് കുടവരവ്, ഇളനീർക്കുല വരവ്, പള്ളിവേട്ട, 29ന് ആറാട്ട്, ആറാട്ട് ബലി, വലിയ ഗുരുതി തർപ്പണം, കൊടിയിറക്കൽ എന്നിവയോടെ ഉത്സവം സമാപിക്കും.

29 ന് ഉത്സവ ചടങ്ങുകൾ അവസാനിക്കും. കോവിഡ് പശ്ചാത്തലത്തിൽ എല്ലാവിധ കോവിഡ് ചട്ടങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഉത്സവചടങ്ങുകൾ നടക്കുക എന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.