നാടെങ്ങും ഗാന്ധിസ്മൃതി യാത്രകള്‍ സംഘടിപ്പിച്ചു


കൊയിലാണ്ടി: മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തില്‍ വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി പദയാത്രകൾ സംഘടിപ്പിച്ചു.

കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധിസ്മൃതി പദയാത്ര കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി സ്തൂപത്തില്‍ നിന്നും ആരംഭിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘടാനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.പി.കൃഷ്ണന്‍, കെ.പി.വിനോദ്, മനോജ് ചിത്ര, അരുണ്‍ മണമ്മല്‍, നിതിന്‍ നടേരി, ശിവാനന്ദന്‍.കെ.വി, സുരേഷ് ബാബു മണമ്മല്‍, കേളോത്ത് വത്സരാജ്, എം.കെ.സായീഷ്, എം.എം.ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്ര കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ധിഖ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സിക്രട്ടറി രാജേഷ് കീഴരിയൂര്‍, ബി.ഉണ്ണികൃഷ്ണന്‍, ടി.കെ.ഗോപാലന്‍, കുറുമയില്‍ ബാബു, എം.എം.രമേശന്‍, കെ.കെ.ദാസന്‍, കെ.സി.രാജന്‍, സവിത നിരത്തിന്റെ മീത്തല്‍, ഗിരിജ മനത്താനത്ത്, ആദര്‍ശ് അശോക്, രാജശ്രീ.കെ.പി , കെ.എം.വേലായുധന്‍, നെല്ല്യാടി ശിവാനന്ദന്‍, ഇ.എം.മനോജ് എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഗാന്ധിസ്മൃതി പദയാത്ര കൊല്ലം ചിറക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലെ പുഷ്പാര്‍ച്ചനക്ക് ശേഷം ഡിസിസി ജനറല്‍ സെക്രട്ടറി വി.പി.ഭാസ്‌ക്കരന്‍ മണ്ഡലം പ്രസിഡന്റ് നടേരി ഭാസ്‌ക്കരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പി.രത്‌നവല്ലി ആധ്യക്ഷത വഹിച്ചു.

വി.വി.സുധാകരന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, സുനി വിയൂര്‍, പി.കെ.പുരുഷോത്തമന്‍, തന്‍ഹീര്‍ കൊല്ലം, അമല്‍ കൃഷ്ണ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കൊല്ലം ടൗണില്‍ നടന്ന പൊതുസമ്മേളനം ഡി.സി.സി.പ്രസിഡന്റ് യു.രാജീവന്‍ ഉദ്ഘാടനം ചെയ്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക