നന്തിയില്‍ പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതി റിമാന്‍ഡില്‍


കൊയിലാണ്ടി: നന്തിയില്‍ പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാത്തിരകുറ്റി മുസ്തഫയെയാണ് കൊയിലാണ്ടി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. 2017ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴും പിന്നീട് പലപ്രവശ്യവും ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയതായാണ് പരാതി.

നാല്‍പ്പത്തഞ്ചു വയസ്സുള്ള മുസ്തഫ നന്തിയില്‍ പാചക തെഴിലാളിയാണ്. ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ട്. ഇയാള്‍ മുത്തായം കടപ്പുറത്തു വെച്ചും സമീപത്തുള്ള കടയില്‍ വെച്ചും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി വിവരങ്ങള്‍ രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് പ്രതി പോലീസ് പിടിയിലായത്. കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സബ്‌ജയിലിലേക്ക് മാറ്റി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക