ദ്വാരകയിൽ ‘വാത്തി’ ആരവമുയർത്തി; കൊയിലാണ്ടിയിൽ വീണ്ടും സിനിമാക്കാലം


കൊയിലാണ്ടി: നീണ്ട ഇടവേളകൾക്ക് ശേഷം തിയേറ്ററുകളിൽ വീണ്ടും സിനിമ പ്രേമികളുടെ ആരവം. വിജയ് നായകനായ മാസ്റ്ററിലെ ഓരോ രംഗവും നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ ഏറ്റെടുത്തത്.

കൊയിലാണ്ടി ദ്വാരക തിയേറ്ററിൽ മാത്രമാണ് സിനിമ പ്രദർശനമുള്ളത്. കോവിസ് മാർഗനിർദേശങ്ങൾ പാലിച്ച് പകുതി സീറ്റുകളിലായിരുന്നു പ്രവേശനം. തിയേറ്ററുകളിൽ കാണികൾ കുറയും എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ആദ്യ ദിനത്തിൽ അനുവദിച്ച സീറ്റുകൾ ഹൗസ്ഫുൾ ആയിരുന്നെന്ന് തിയേറ്റർ മാനേജർ ബാബു പറഞ്ഞു.

കോവിഡിനെ തുടർന്ന് മാർച്ച് 10നാണ് സിനിമ തിയേറ്ററുകൾ അടച്ചത്. 310 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററിൽ ഇരുന്ന് സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സിനിമ പ്രേമികൾ. രാവിലെയും, ഉച്ചയ്ക്കും, വൈകീട്ടുമായി മൂന്ന് പ്രദർശനമാണ് ഉള്ളത്.