മൂരാട് അപകടം; വൻ ഗതാഗത കുരുക്ക്


വടകര: മൂരാട് പാലത്തിന് സമീപം ദേശീയ പാതയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. നാട്ടുകാരുടെയും, ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. റോഡിൽ മറിഞ്ഞു കിടന്ന ലോറി ക്രെയിൻ ഉപയോഗിച്ച് സൈഡിലേക്ക് മാറ്റിയിട്ടുണ്ട്.

വടകരയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ വാഹന ഗതാഗതം സ്തംഭിച്ച നിലയിലാണ്. ഗതാഗതം വഴി തിരിച്ച് വിടാനുള്ള ശ്രമത്തിലാണ് പോലീസ്.