ഡിവൈഎഫ്‌ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


ഇരിങ്ങത്ത്: കേന്ദ്രസര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജ്വാലയുടെ ഭാഗമായി പാക്കനാര്‍പുരം മുതല്‍ കല്ലുംപുറം വരെ പ്രകടനവും നടത്തി. കര്‍ഷക സമരത്തിനെതിരെ പോലിസ് നടത്തിയ നരനായാട്ടിലും കര്‍ഷക മരണത്തിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. സിപിഎം തുറയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം സി കെ ഗരീഷ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.

 

ഡിവൈഎഫ്‌ഐ ഇരിങ്ങത്ത് യൂണിറ്റ് സെക്രട്ടറി അപര്‍ണ്ണ സന്ദീപ് പരിപാടിയില്‍ സ്വാഗതവും പ്രസിഡന്റ് ശിശിത്ത് എം ടി അദ്ധ്യക്ഷതയും വഹിച്ചു. സൂര്യജിത്ത് കാര്‍ത്തിക, സന്ദീപ് എസ് പി, അഭിന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക