ചേമഞ്ചേരിയിൽ വാഹനാപകടം ഡ്രൈവർക്ക് പരിക്ക്


ചേമഞ്ചേരി: ഇന്ന് കാലത്ത് 6.30 മണിക്കാണ് ദേശീയപാതയിൽ ചേമഞ്ചേരിയിൽ അപകടം ഉണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ടാങ്കർ ലോറി കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിക്ക് പിറകിൽ ഒരു കാറും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്ന് ലോറി ഡ്രൈവർ ഉള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. പരിക്കേറ്റ ഡ്രൈവറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക