ചരിത്രത്തിലൂടെ നടക്കാം, പന്തലായനിക്കൊല്ലവും പാറപ്പള്ളിയും


അന്‍സാര്‍ കൊല്ലം
ആർത്തിരമ്പുന്ന അറബികടലിൻ തീരത്ത് കൊല്ലം കോളം തുറമുഖത്തിനരികെ പാറ കെട്ടുകൾക്ക് മുകളിൽ നിർമ്മിക്കപ്പെട്ട ചരിത്രപ്രസിദ്ദമായ മുസ്ലിം ആരാധനാ കേന്ദ്രമാണ് കൊയിലാണ്ടി കൊല്ലത്തെ ചരിത്രപ്രസിദ്ദമായ പാറപ്പള്ളി . ഇസ്ലാമിക പ്രചാരകരായ തമീമുൽ അൻസാരിയടക്കം 14 സ്വഹാബാ കീറാമുകൾ അന്ത്യവിശ്രമം കൊള്ളുന്ന മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ് പന്തലായനി കൊല്ലത്തെ പാറപ്പള്ളി .
കുന്നിൻ മുകളിൽ പാറ കൂട്ടങ്ങൾക്കരികിലായി ഹിജ്റ 22 ലാണ് പാറപ്പള്ളി നിർമ്മിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ഖിള്ർ പള്ളി, സിദ്ദീഖ് പള്ളി, ഔലിയാ പള്ളി തുടങ്ങി പേരുകളിൽ അറിയപ്പെടുന്ന പള്ളികളും, കൊല്ലം ജുമുഅത്ത് പള്ളിയും, കോളത്തും പള്ളിയും ചരിത്രരേഖകളിൽ അടയാളപ്പെടുത്തിയ പ്രധാന ആരാധനാലയങ്ങളാണ്.
ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട പ്രഥമ മുസ്ലിം പള്ളികളിൽ ഒന്ന് നമ്മുടെ പ്രദേശമായ കൊല്ലത്താണന്നാണ് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്. അക്കാലത്ത് ഭരണം കയ്യാളിയിരുന്നത് നാടുവാഴികളായിരുന്നു. ഇവർ ധാരാളം ഭൂസ്വത്തുക്കളുടെ ഉടമകളായിരുന്നു. നാടുവാഴിയുടെ മകളെ ഉഗ്ര വിഷമുള്ള പാമ്പ് കടിച്ചതിനെ തുടർന്ന് നാടായ നാട്ടിലെ സർവ്വ വിഷഹാരികളെ കൊണ്ട് ചികിൽസിപ്പിച്ചെങ്കിലും അവരൊക്കെ കയ്യൊഴിഞ്ഞ ഘട്ടത്തിൽ വിഷബാധയേറ്റ മകൾ മരണപ്പെട്ടുവെന്ന് ഉറപ്പിച്ചു സംസ്കാരിക്കാനൊരുങ്ങുമ്പോൾ വിവരമറിഞ്ഞെത്തിയ പ്രബോധകരായ വിശ്വാസികൾ മകളെ ചികിൽസിക്കാനുള്ള സമ്മതം നാടുവാഴിയിൽ നിന്നും തേടുകയും ഒറ്റമൂലി ചികിൽസയിലൂടെ നാടുവാഴിയുടെ മകളുടെ വിഷം ഇറക്കി കൊടുത്തുവെന്നാണ് പറയപ്പെടുന്നത്. സന്തുഷ്ടരായ നാടുവാഴി തൻ്റെ മകളുടെ ജീവൻ രക്ഷിച്ച പ്രബോധകരായ വിശ്വാസികളോട് എന്ത് പ്രതിഫലം വേണമെങ്കിലും ആവശ്യപ്പെടാമെന്നും നിങ്ങൾ ആവശ്യപ്പെടുന്ന എന്തു തന്നെയായാലും തരാൻ തയ്യാറണന്ന് പറഞ്ഞതിനെ തുടർന്നാണ് കുഴിവെപ്പിനും , കുടിയിരിപ്പിനും , ആരാധനക്കും കുറച്ച് സ്ഥലം വിട്ട് തരണമെന്ന ആവശ്യത്തെ തുടർന്ന് നാടുവാഴികൾ വിട്ട് നൽകിയ ഭൂമിയിലാണ് പാറപ്പള്ളിയും,മയ്യത്ത് കുന്നും സ്ഥിതി ചെയ്യുന്നത്.
മുഹമ്മദ് നബി (സ) തങ്ങളുടെ അനുചരൻമാരായ ബദർ രണാങ്കണത്തിൽ പങ്കെടുത്ത പ്രമുഖരായ പ്രബോധകർ അന്ത്യവിശ്രമം കൊള്ളുന്ന പാറപ്പള്ളി കുന്നിൽ ഉദ്ധിഷ്ഠ കാര്യങ്ങൾ സാധിക്കുന്നതിനും ,ആഗ്രഹ സഫലീകരണത്തിനും ,രോഗശമനത്തിനും നാട്ടിൻ്റെ നാനാഭാഗത്ത് നിന്നും ജാതി മത ഭേതമന്യ വിശ്വാസികൾ ഏറെ കൗതുകം നിറഞ്ഞ കുന്നിൻ മുകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
കൊല്ലം, പുളിയഞ്ചേരി, പെരുവട്ടൂർ, നമ്പ്രത്തുകര, നടുവത്തൂർ, പാലക്കുള , മൊകേരി, കള്ളവയൽ ഉൾകൊള്ളുന്ന ഏട്ടു മഹല്ലുകൾ ചേർന്നതാണ് കൊല്ലം മഹല്ല്. ഇത്രയും മഹല്ലുകാരുടെ ശ്മശാനഭൂമി കൂടിയാണ് കൊല്ലം പാറപ്പള്ളി കുന്ന്.
എല്ലാമാസവും 17 ന് പകലിൽ നടക്കുന്ന പ്രത്യക പ്രാത്ഥന സദസ്സിൽ ആയിരങ്ങൾ പങ്കെടുക്കാറുണ്ട്. വ്രതനാളുകളിൽ 17 – രാവു മുതൽ ലൈലത്തുൽ ഖദറിൻ്റെ പുണ്യരാവിനെ വരവേൽക്കുന്നതിന് ജില്ലക്കകത്തു നിന്നും മറ്റുമായി ധാരാളം വിശ്വാസികൾ രാപ്പകൽ വിത്യാസമില്ലാതെ ഇവിടെക്ക് ഒഴുകിയെത്തുന്നത് പ്രധാന കാഴ്ചയാണ്. പെരുന്നാൾ ദിനത്തിലും ആയിരങ്ങളാണ് ഈ പുണ്യ കേന്ദ്രത്തിലെത്തുന്നത്.
നാല് തറവാട്ടുകാരുടെ പ്രതിനിധികളും , രണ്ട് ജനപ്രതിനിധികൾ , രണ്ട് വഖഫ് ബോർഡ് അംഗങ്ങൾ ഉൾപ്പടെ 8 പേർ ഉൾപ്പെടുന്നതാണ് ഭരണസമിതി. കൊല്ലം ഹൈദ്രോസ് പള്ളി , പാറപ്പള്ളി മഖാം , തമീമുൽ അൻസാരി ദഅവ കോളേജ് ,ഖുർആൻ മനപാഠ കേന്ദ്രം തുടങ്ങി വിവിധങ്ങളായ പദ്ധതികൾ ഭരണ സമിതിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു .
ശഅബാനിൽ നടത്തിവരുന്ന പാറപ്പള്ളി ഉറൂസ്, പാറപ്പള്ളി ഹജ്ജ് കേമ്പ്, പാറപ്പള്ളി ഓത്ത് എന്നിവ ഭരണ സമിതിയുടെ മേൽ നോട്ടത്തിൽ നാട്ടുകാരും, സംയുക്ത മഹല്ലും ചേർന്ന് നടത്തി വരുന്ന പ്രധാന പരിപാടികളാണ്.
ജാതി – മത ഭേത മന്യ മുഴുവൻ പേരും ഉദ്ദേശസാഫല്യത്തിനും , പ്രശ്ന പരിഹാരങ്ങൾക്കും ,പ്രാത്ഥനകൾക്ക് ഉത്തരം കിട്ടുന്ന അനുഭവങ്ങൾക്കും ആശ്രയിക്കുന്ന പ്രധാന പുണ്യ കേന്ദ്രമാണ് കൊല്ലം പാറപ്പള്ളിയും, മയ്യത്ത് കുന്നും …