ഒരുമിക്കാം തണലേകാം; ചങ്ങരോത്ത് പഞ്ചായത്തിലെ ഡി.സി.സി സെന്ററും പരിസരവും ശുചീകരിച്ച് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍
ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഡി.സി.സി സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പരിസരവും ശുചീകരിച്ച് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍. പഞ്ചായത്തില്‍ കോവിഡ് നിയന്ത്രണ വിധേയമായത്തിനെതുടര്‍ന്ന് വടക്കുമ്പാട് പ്രവര്‍ത്തിച്ചിരുന്ന ഡിസിസി സെന്റര്‍ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കൊവിഡ് രോഗികള്‍ വീണ്ടും കൂടി വരുന്ന സാഹചര്യത്തില്‍ ഡിസിസിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പന്തിരിക്കരയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി ഹാളും പരിസരവും ശുചീകരിച്ച് അണുനശീകരണം നടത്തിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ബ്രിഗേഡ് പന്തിരിക്കര മേഖല ക്യാപ്റ്റന്‍ പികെ.വരുണ്‍ മേഖല സെക്രെട്ടറി അു ബിബിന്‍, വൈസ് ക്യാപ്റ്റന്മാര്‍ ശ്രീനാഥ്, ബിനിഷ് എന്നിവര്‍ നേതൃത്വം നല്‍കി.