കർഷക സമരത്തിന് പിന്തുണയുമായി തൊഴിലുറപ്പ് തൊഴിലാളികളും


കൊയിലാണ്ടി: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി
തൊഴിലുറപ്പ് തൊഴിലാളികൾ
ധർണ്ണ നടത്തി. ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ കെ.ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.രാജൻ, ടി.വി.ഗിരിജ, ജയശ്രീ മനത്താനത്ത്, സുനില, അനിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ധർണ്ണ നഗരസഭാ വൈസ് ചെയർമാൻ അഡ്വ:കെ.സത്യൻ ഉദ്ഘാടനം ചെയ്തു ഏരിയാ പ്രസിഡന്റ് സി.ടി.ബിന്ദു മുനിസിപ്പൽ സിക്രട്ടറി വി.സുന്ദരൻ, എം പത്മനാഭൻ എന്നിവർ സംസാരിച്ചു. എൻ.കെ.ഭാസ്ക്കരൻ പി.ചന്ദ്രശേഖരൻ, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി