കർഷകസമരത്തിന് എസ് എഫ് ഐ യുടെ ഐക്യദാർഢ്യം


കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ ഒരു മാസത്തോളമായി നടക്കുന്ന കർഷക സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് എഫ് ഐ.

കൊയിലാണ്ടി ഏരിയകമ്മറ്റിയാണ് സായാഹ്നധാർണ
സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ധർണ.

കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഷിജു മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അമൽ രാജീവ് സ്വാഗതവും, പ്രസിഡണ്ട് ഫർഹാൻ അധ്യക്ഷത വഹിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക