കോഴിക്കോട് വീട്ടിൽ കയറി ഗുണ്ട ആക്രമണം; രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്‌


കോഴിക്കോട് : കെട്ടാങ്ങല്‍ പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ഗുണ്ട ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാനാംകുന്നത്ത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.

ഗുണ്ടാസംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കെ സി ഫാസിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക