കോഴിക്കോട് ജില്ലയിൽ നിന്നുള്ള സമരവളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി


കൊയിലാണ്ടി: ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ സമരവളണ്ടിയർമാർക്ക് കേരള കർഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ലാ സെക്രട്ടറി സഖാവ് പി.വിശ്വൻ മാസ്റ്റർ സംഘത്തെ നയിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.ഷിജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ് കുട്ടി, പി.സി.സതീഷ് ചന്ദ്രൻ, പി.കെ.ഭരതൻ, കെ.അപ്പു മാസ്റ്റർ, ടി.വി.ദാമോദരൻ എ.കെ.അനിൽകുമാർ റിബിൻകൃഷ്ണ, അമൽ എന്നിവർ സംസാരിച്ചു. എം.എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

സംഘം 23ന് സമരകേന്ദ്രത്തിൽ എത്തും. ഷാജഹാൻ പൂരിലെ സമര കേന്ദ്രത്തിൽ ആണ് കേരളത്തിലെ സംഘം എത്തുന്നത് ഫെബ്രുവരി നാലിന് സംഘം സമര കേന്ദ്രത്തിൽനിന്ന് മടങ്ങും. ഈ ദിവസം തന്നെ മൂന്നാം ബാച്ച് കേരളത്തിൽനിന്ന് സമരകേന്ദ്രത്തിൽ എത്തുമെന്ന് നേതാക്കൾ അറിയിച്ചു.