കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷം ജനുവരി 30, 31 തിയ്യതികളില്‍


കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷം ജനുവരി 30, 31 തിയ്യതികളില്‍ നടക്കും. കൊറോണയുടെ സാഹചര്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം.

ജനുവരി 30ന് കാലത്ത് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും, വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. 31ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഗുരുതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക