കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിന്റെ കെട്ടിട സമുച്ചയം ഫെബ്രുവരി ആറിന് നാടിന് സമര്‍പ്പിക്കും


കൊയിലാണ്ടി: കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിന്റെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടെ കന്നുകുട്ടി പരിപാലനം, ആര്‍.പി. വിജിലന്‍സ് യൂണിറ്റ്, റീജിയണല്‍ അനിമല്‍ ഹസ്ബന്ററി സെന്റര്‍ തുടങ്ങിയവയുടെ ജില്ലാതല ഓഫീസുകളും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും.

ഫെബ്രുവരി ആറിന് രാവിലെ 10. 30 ന് നടക്കുന്ന ചടങ്ങില്‍ കെ.ദാസന്‍ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എം.ദിലീപ് മുഖ്യ പ്രഭാഷണം നടത്തും.

കര്‍ഷകര്‍ക്ക് കുടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി 2018 ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവാണ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക