കൊയിലാണ്ടി ആര്‍ക്കൊപ്പം? കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ ഫലം ഇന്ന് രാവിലെ 10 മണി മുതല്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആര് ഭരണം നടത്തണമെന്ന് ജനം വിധിയെഴുതി. കോവിഡ് പ്രതിസന്ധിക്കിടയിലും വോട്ടര്‍മാരുടെ വലിയ നിരയാണ് എല്ലായിടത്തും കണ്ടത്. വോട്ടെല്ലാം പെട്ടിയിലായിക്കഴിഞ്ഞ ഈ സമയത്ത് ജന മനസ്സ് പുറത്തു വിടുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം.

വിപുലമായ സംവിധാനങ്ങള്‍ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി, പയ്യോളി നഗരസഭകള്‍, അരിക്കുളം, മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, തിക്കോടി, മൂടാടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലം ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഞങ്ങള്‍ പുറത്ത് വിടുന്നു. കടുത്ത മത്സരം നടക്കുന്നയിടങ്ങളിലെ വാര്‍ഡ് തല വിശകലനം ഉള്‍പ്പെടെ വെച്ചാണ് എക്‌സിറ്റ് പോള്‍ ഫലം പ്രഖ്യാപിക്കുന്നത്.

രാവിലെ പത്ത് മുതല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോം എന്ന വെബ്‌സൈറ്റിലൂടെ നിശ്ചിത സമയം ഇടവിട്ട് എകിസ്റ്റ് പോള്‍ ഫലം അറിയാം. കൊയിലാണ്ടി ന്യൂസ് ഡോട് കോം ഫേസ്ബുക്ക് പേജ് വഴിയും വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വിശദാംശങ്ങള്‍ വായനക്കാര്‍ക്ക് ലഭ്യമാകും.