കൊയിലാണ്ടിയിൽ സത്യപ്രതിജ്ഞ ടൗൺഹാളിൽ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആറാമത്തെ കൗൺസിലിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 ന്ഇ.എംസ് ടൗണ്‍ഹാളില്‍ നടക്കും.ഏറ്റവും മുതിര്‍ന്ന കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ രത്‌നവല്ലിയ്ക്ക് ജില്ലാ പട്ടികജാതി ഓഫീസര്‍ കെ.പി ഷാജി സത്യവാചകം ചൊല്ലികൊടുക്കും.മറ്റുളളവര്‍ക്ക് രത്‌നവല്ലിയാണ് സത്യവാചകം ചൊല്ലികൊടുക്കേണ്ടത്.44 അംഗ കൗണ്‍സിലില്‍ 25 പേരെയുമായാണ് ഇടതുമുന്നണി ഭരണത്തിലേറുന്നത്.