കൊയിലാണ്ടിയിൽ ബി.ജെ.പി പ്രവർത്തകന് നേരെ ആക്രമണം


കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനിയിൽ ബി.ജെ.പി പ്രവർത്തകന് നേരെ അക്രമം. ഇന്നലെ രാത്രി 11.30 ഓടെ പന്തലായനി എടക്കണ്ടിത്താഴെ നാഗമുള്ള കണ്ടി കാവിന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്.

പന്തലായനി 12-ാം വാർഡിൽ പുത്തലത്ത്കുന്ന് അക്കാലശ്ശേരി മീത്തലിൽ സജീഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. 35 വയസ്സാണ് പ്രായം. ഇയാളെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. കൈകാലുകൾക്കും തലയ്ക്കും പരിക്കുണ്ട്.

ഇന്നലെ വിയ്യൂരിലെ ഒരു കല്യാണ വീട്ടിൽ നിന്നും രാത്രി മടങ്ങുമ്പോഴാണ് അക്രമിക്കപെട്ടത്. ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചതെന്നാണ് സൂചന. സി.പി.ഐ.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.