കൊയിലാണ്ടിയില്‍ വീണ്ടും വാഹനാപകടം: ഒരു മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തെ നടുക്കി വീണ്ടു വാഹനാപകടം. അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.30 ന് പഴയ ആർ.ടി.ഒ ഓഫീസ് പരിസരത്ത് മാഹി ശ്രാംസിന് സമീപമാണ് അപകടം നടന്നത്. ഇരുചക്രവാഹന യാത്രക്കാരനായ പൂക്കാട് ചാലടത്ത് കുനി മുഹമ്മദാണ് മരിച്ചത്. കൊയിലാണ്ടി നഗരത്തില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത്.

ബൈക്കില്‍ കാര്‍ ഇടിച്ചതിനെതുടര്‍ന്ന് മുഹമ്മദ് റോഡിലേക്ക് തെറിച്ച് വീണു. തുടര്‍ന്ന് അതുവഴി കടന്നുപോയ ടിപ്പര്‍ മുഹമ്മദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകട സ്ഥലത്ത് വെച്ചു തന്നെ മൂഹമ്മദ് തല്‍ക്ഷണം മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്തിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മുപ്പമ്മദിനൊപ്പം യാത്ര ചെയ്ത ആളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.