കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; ഹൈടെൻഷൻ ലൈനുകൾ മാറ്റി സ്ഥാപിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കോടതിക്ക് മുൻവശത് നിലനിന്നിരുന്ന ഹൈടെൻഷൻ ലൈനുകൾ മാറ്റി സ്ഥാപിച്ചു. സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ ഭാഗമായാണ് ലൈനുകൾ മാറ്റി സ്ഥാപിച്ചത്. നിലവിലെ പോസ്റ്റിൽ നിന്നും ലൈനുകൾ നിലത്തിറക്കാതെ അതിവിദഗ്ദമായാണ് ലൈനുകൾ മാറ്റി സ്ഥാപിച്ചത്.

ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന കൊയിലാണ്ടിയിൽ കോടതിക്ക് മുൻവശം റോഡിന് വീതി കുട്ടിയിരുന്നെങ്കിലും ഹൈടെൻഷൻ ലൈനുകൾ നിലനിന്നിരുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പോസ്റ്റുകൾ മാറ്റിയതോടെ കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് ചെറിയ ആശ്വാസമാവും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക