കൊയിലാണ്ടിക്ക് ബജറ്റിൽ 139.10 കോടി രൂപ; പദ്ധതികൾ ഇവയൊക്കെ
കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ണായക ബജറ്റില്‍ ജനക്ഷേമ പദ്ധതികള്‍ക്കാണ് മുന്‍ തൂക്കം. ബജറ്റില്‍ കൊയിലാണ്ടി നിയോജക മണ്ഡത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 139.10 കോടി രൂപയാണ് അനുവദിച്ചത്. ധനമന്ത്രി തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത് ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ മേഖലകളിലെ 20 പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
കൊല്ലം ചിറയുടെ രണ്ടാം ഘട്ട സൗന്ദര്യ പ്രവൃത്തികള്‍ക്കായി 4 കോടി രൂപയാണ് അനുവദിച്ചത്. വിശ്രമത്തിനും പ്രഭാതസായാഹ്ന സവാരിക്കും അനുഗുണമായ രീതിയില്‍ സൗന്ദര്യവത്കരിക്കുന്നതിനാണ് തുക വിനിയോഗിക്കുക. പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പിനായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം. പദ്ധതിയുടെ രൂപരേഖ ഇതിനോടകം തയ്യാറായിട്ടുണ്ട്.
കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2 കോടി രൂപയാണ് അനുവദിച്ചത്. ഇപ്പോള്‍ തന്നെ അസൗകര്യത്താല്‍ വീര്‍പ്പ് മുട്ടുന്ന ട്രഷറി പൊളിച്ചുമാറ്റി അവിടെ തന്നെ നിര്‍മ്മിക്കുന്നതാണ് പുതിയ പദ്ധതി. നിലവില്‍ റവന്യു വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമി ട്രഷറി വകുപ്പിന് കൈമാറാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു.
മേലടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപയും ക്വിറ്റ് ഇന്ത്യാ സ്മാരക മന്ദിരമായി ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.10 കോടി രൂപയും അനുവദിച്ചു. പ്രധാനമായും മേല്‍പ്പറഞ്ഞ 4 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
ഇതു കൂടാതെ ശുപാര്‍ശ ചെയ്ത താഴെ പറയുന്ന 16 പദ്ധതികള്‍ക്ക് ടോക്കണ്‍ തുക അനുവദിച്ച് ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
# തിരുവങ്ങൂര്‍ – കാപ്പാട് റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ – 25 കോടി
# കൊയിലാണ്ടി സിവില്‍ സ്റ്റേഷനില്‍ പൊതുമരാമത്ത് കോപ്ലക്സ് നിര്‍മ്മാണത്തിന് – 5 കോടി
# പയ്യോളി സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ – 2 കോടി
# നന്തി റെയില്‍വെ അടിപ്പാത നിര്‍മ്മാണത്തിന് – 5 കോടി പി
# തിക്കോടി ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതി – 10 കോടി
# പയ്യോളി – വിഎച്ച്എസ്എസ് സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ – 5 കോടി
# പയ്യോളി നഗരസഭ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് – 15 കോടി
# കൊയിലാണ്ടി താലൂക്ക് ആശുപത്രി രണ്ടാം ഘട്ടം നിര്‍മ്മാണം – 35 കോടി
# കൊയിലാണ്ടി GVHSS പ്ലസ് ടു ബ്ലോക്കിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് – 3 കോടി
#കൊയിലാണ്ടി GGHSS സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ – 5 കോടി
# കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് പുതിയ സ്വന്തം കെട്ടിടം – 6 കോടി
# മാച്ച് ഫാക്ടറി -ചേലിയ – കാഞ്ഞിലശ്ശേരി റോഡ് നവീകരണം – 4.50 കോടി,
# കാട്ടിലപ്പീടിക -കണ്ണങ്കടവ്-കപ്പക്കടവ് റോഡ് നവീകരണം – 4 കോടി,
# പയ്യോളി നഗരസഭ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മാണം – 1.5 കോടി,
# കൊയിലാണ്ടി നഗരസഭ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മാണം – 1.5 കോടി
# ചെങ്ങോട്ടുകാവ് ആന്തട്ടക്കുളം നവീകരണം – 1.50 കോടി
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക