കൊയിലാണ്ടിക്കാരനായ ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ


കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടിൽ ഷാനിദ്(26) ആണ് അറസ്റ്റിലായത്.

ബാലുശേരിയിൽ ഒളിപ്പിച്ചു വെച്ച ബൈക്കും പോലീസ് കണ്ടെത്തി. നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തെ മോഷണകുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ആറുമാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുന്ദമംഗലത്തു നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിലും ഇയാൾക്കെതിരെ പരാതിയുണ്ട്.

മെഡിക്കൽ കോളേജ് എസ് ഐ പി.വി.ധനഞ്ജയദാസ്, കുന്നമംഗലം എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.