കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്‍ സെക്രട്ടറി പി. വിശ്വന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയയിലെ മെമ്പര്‍ഷിപ്പ് വിതരണം സേലം രക്തസാക്ഷി ദിനത്തില്‍ പൂര്‍ത്തീകരിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കണ്‍വെന്‍ഷനില്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ. വി. വിജയദാസ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചനവും ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനാധിപത്യവിരുദ്ധ നടപടിയില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

കൊയിലാണ്ടിയില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ ഏരിയ കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റര്‍ പ്രവര്‍ത്തന പരിപാടി വിശദീകരിച്ചു. ചടങ്ങില്‍ ടി.വി. ഗിരിജ അധ്യക്ഷത വഹിച്ചു. എം.എം.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പി. സി.സതീഷ് ചന്ദ്രന്‍, കെ. അപ്പു മാസ്റ്റര്‍, പി.കെ.ഭരതന്‍, പി.വി.സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക